'സമയം പാഴാക്കരുത്, പകരം വികസനത്തിന് ഉപയോഗിക്കൂ':വ്യാജ പ്രചാരണങ്ങൾക്കെതിരെ യുഎഇ
രാജ്യത്തിന്റെ ഉറച്ച ദൃഢനിശ്ചയത്തെയും കുതിപ്പിനെയും തളർത്താൻ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. വിജയകരമായ ഒരു ദേശീയ മാതൃകയെ വ്യാജ കഥകൾ കൊണ്ട് നേരിടുക എന്നത് കുപ്രചാരകർക്ക് അത്ര എളുപ്പമല്ല. വെറും വാചകമടികളേക്കാൾ പ്രവൃത്തിക്കാണ് ആത്യന്തികമായി പ്രാധാന്യമുള്ളത്. യുഎഇക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്താൻ സമയവും പണവും പാഴാക്കുന്നവർ, ആ വിഭവങ്ങൾ നിർമ്മാത്മകമായ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും ഗർഗാഷ് ചൂണ്ടിക്കാട്ടി.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾ കൂടുതൽ സന്തുലിതാവസ്ഥയും വിശ്വാസ്യതയും പുലർത്തണമെന്ന് ഈ ആഴ്ച ആദ്യം ഗർഗാഷ് വ്യക്തമാക്കിയിരുന്നു. പരസ്പരവിരുദ്ധമായ വാർത്തകളും തെറ്റായ വിവരങ്ങളും പൊതുധാരണയെ തെറ്റായി സ്വാധീനിക്കുന്ന കാലഘട്ടത്തിൽ കൃത്യമായ റിപ്പോർട്ടിംഗ് അത്യന്താപേക്ഷിതമാണ്. നീണ്ടുനിൽക്കുന്ന തർക്കങ്ങളേക്കാൾ പ്രകടമായ വസ്തുതകളും നേട്ടങ്ങളുമാണ് തെറ്റായ അവകാശവാദങ്ങൾക്കുള്ള യുഎഇയുടെ ഏറ്റവും ശക്തമായ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd