"നിങ്ങളുടെ സുരക്ഷയ്ക്ക് നൽകേണ്ടിവരുന്ന ചെറിയ വില": ഉയർന്ന ഇന്ധനവിലയെ ന്യായീകരിച്ച് ട്രംപ്; പെട്രോൾ വില ഉടൻ കുറയുമെന്നും വാഗ്ദാനം
അടിയന്തര ശേഖരത്തിൽ നിന്ന് 10 കോടി (100 ദശലക്ഷം) ബാരൽ ഇന്ധനം പുറത്തുവിടാൻ G7 രാജ്യങ്ങൾ അടുത്തിടെ തീരുമാനിച്ചിട്ടുണ്ടെങ്കിലും, കേടുപാടുകൾ സംഭവിച്ച റിഫൈനറികൾ ഘട്ടംഘട്ടമായി പ്രവർത്തനം പുനരാരംഭിക്കുന്നതിനാൽ ശുദ്ധീകരിച്ച ഇന്ധന വിപണി പൂർവസ്ഥിതിയിലാകാൻ 2027 വരെ സമയമെടുത്തേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്ധനം നിറയ്ക്കുമ്പോൾ അമേരിക്കൻ ഉപഭോക്താക്കൾ നൽകേണ്ടിവരുന്ന ഉയർന്ന വില, "ലോകത്തെയും നമ്മുടെ രാജ്യത്തെയും സുരക്ഷിതമായി നിലനിർത്തുന്നതിന് നൽകേണ്ട ചെറിയൊരു വിലയാണ്" എന്ന തന്റെ നിലപാട് ട്രംപ് ആവർത്തിച്ചു.നെബ്രാസ്‌കയിലെ ഗ്രാൻഡ് ഐലൻഡിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ളതിനേക്കാൾ കുറവാണ് ഇപ്പോഴത്തെ എണ്ണവിലയെന്ന തെറ്റായ അവകാശവാദവും ട്രംപ് ഉന്നയിച്ചു. പെട്രോൾ വില "വളരെ കുറഞ്ഞ സമയത്തിനുള്ളിൽ" ഗാലന് (3.8 ലിറ്റർ) 1.85 ഡോളറിൽ താഴെയാകുമെന്ന് ട്രംപ് പറഞ്ഞു. നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപോ അതോ അതിനു തൊട്ടുപിന്നാലെയോ ഇത് സംഭവിച്ചേക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.
എക്കാലത്തെയും ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയേക്കാവുന്ന ഒരവസ്ഥയിൽ നിന്ന് ഞങ്ങൾ ഈ രാജ്യത്തെയും ലോകത്തെയും രക്ഷിക്കുകയാണെന്ന് അവകാശപ്പെട്ട യു.എസ് പ്രസിഡണ്ട് ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക