ഫ്‌ളൈ ദുബായ് വിമാനത്തിൽ നടന്നത് നെതന്യാഹുവിന്റെ 'റാഞ്ചൽ നാടകം' :ദുരൂഹത തുടരുന്നു
സംഭവത്തിന് പിന്നിലെ ഉദ്ദേശ്യലക്ഷ്യം എന്താണെന്ന് ഉറപ്പിച്ചു പറയാൻ സമയമായിട്ടില്ലെന്ന് സമ്മതിക്കുമ്പോഴും, വിദേശത്തുള്ള ഇസ്രായേലികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കാൻ ഇറാനും അവരുടെ പ്രോക്സി ഗ്രൂപ്പുകളും (അവരുടെ പിന്തുണയുള്ള സായുധ സംഘങ്ങൾ) ശ്രമിക്കുന്നുണ്ടെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റ് "ഇസ്‌ലാമിക തീവ്രവാദ ആശയങ്ങൾ സ്വീകരിച്ചിരുന്നതായി" സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന നെതന്യാഹുവിന്റെ അവകാശവാദവും കൃത്യമായ ചില അജണ്ടകൾ മുൻനിർത്തിയുള്ളതാണെന്ന് വ്യക്തമാണ്. ഇസ്രായേൽ നേരിടുന്ന ഭീഷണികളെ പ്രതിരോധിക്കാൻ കഴിയുന്ന ഏക നേതാവായി ദീർഘകാലമായി സ്വയം അവതരിപ്പിക്കുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം, ഈ 'വിമാന റാഞ്ചൽ നാടകം' അദ്ദേഹത്തിന്റെ വാദഗതികൾക്ക് കൂടുതൽ ശക്തി പകരും.നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ, അദ്ദേഹം ഇസ്രായേലിന്റെ നേതാവായി തുടരുമോ എന്ന ആശങ്ക പൊതുവികാരമായി രൂപപ്പെടുന്ന ഘട്ടത്തിലാണ് ഈ 'വിമാന റാഞ്ചൽ' ശ്രമം എന്നത് ശ്രദ്ധേയമാണ്.
അതേസമയം,ഈ സംഭവം രാഷ്ട്രീയമായി എന്ത് ഫലമാണ് ഉണ്ടാക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ മൂന്നാം ഓർമദിനം അടുത്തിരിക്കെ,പ്രാദേശിക മാധ്യമങ്ങളിൽ നെതന്യാഹുവിനെതിരെ വരാനിടയുള്ള വാർത്തകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഈ 'വിമാനറാഞ്ചൽ' ഒരു പക്ഷെ ഗുണം ചെയ്‌തേക്കും.പകരം വിമാന റാഞ്ചൽ ശ്രമത്തിലെ ഇറാൻ പങ്കാളിത്തം മുന്നിലേക്ക് നിർത്തി ഇറാനെതിരായ തന്റെ നടപടികളെ ന്യായീകരിക്കാൻ നെതന്യാഹുവിന് കഴിഞ്ഞേക്കും.ഫ്‌ളൈ ദുബായ് സംഭവത്തിന് തൊട്ടുമുമ്പ്, യുകെയിലെ യുഎസ് വ്യോമസേനാ താവളത്തിനടുത്തുണ്ടായ ആക്രമണത്തിന് പിന്നിലും ഇറാനാണെന്ന നെതന്യാഹുവിന്റെ പരാമർശവും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ പുനരാരംഭിക്കുന്നതിന് പുതിയൊരു ഉത്തേജനം നൽകാനും തനിക്കെതിരെ ശക്തിപ്പെടുന്ന ആഭ്യന്തര പ്രതിഷേധങ്ങൾ തണുപ്പിക്കാനും ഈ അക്രമസംഭവങ്ങൾ ഉപകരിക്കുമെന്ന് നെതന്യാഹു കണക്കുകൂട്ടുന്നുണ്ടാവണം.തിരഞ്ഞെടുപ്പിന് മുന്നോടിയായി ശത്രുക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചേക്കുമെന്ന് കഴിഞ്ഞയാഴ്ച ഒരു വീഡിയോ സന്ദേശത്തിൽ നെതന്യാഹു നൽകിയ മുന്നറിയിപ്പും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
ഫ്ലൈ ദുബായ് വിമാനത്തിന് നേരെയുണ്ടായ ആക്രമണത്തെ "ജിഹാദി ഭീകരാക്രമണശ്രമം" എന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് നടത്തിയ ചില പരാമർശങ്ങളും ശ്രദ്ധേയമാണ്."ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയും ഞാനും സുരക്ഷാ മുന്നറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും നൽകുമ്പോൾ, വിദേശത്തുള്ള നമ്മുടെ ശത്രുക്കളായാലും നാട്ടിലെ വിവരമില്ലാത്ത മുൻ ഉദ്യോഗസ്ഥരായാലും, അവ ശ്രദ്ധിക്കുകയും ഗൗരവമായി കാണുകയും ചെയ്യുന്നതാണ് ഉചിതം," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എന്നാൽ, ചൊവ്വാഴ്ച രാത്രി നെതന്യാഹുവുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തിരുന്ന ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ഈ വാദം തള്ളി. "കഴിഞ്ഞ രാത്രി പ്രധാനമന്ത്രിയുമായുള്ള സുരക്ഷാ ചർച്ചയിൽ വിമാനത്തിലുണ്ടായ ആക്രമണത്തിന് സമാനമായ യാതൊരു കാര്യവും പരാമർശിക്കപ്പെട്ടിരുന്നില്ല," എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ,ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണ സംഭാവമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വകാര്യമായി യു.എ.ഇ യിലേക്ക് രഹസ്യ സന്ദർശനം നടത്തിയതും സംശയം വർധിപ്പിക്കുന്നുണ്ട്.സുരക്ഷാകാരണങ്ങളാൽ ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഇസ്രായേലിൽ നിന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് വിലക്ക് നിലനിൽക്കെ,യു.എ.ഇ യിലെ വിമാനക്കമ്പനികൾ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് തുടരുന്നത് ഇസ്രായേലിലെ വിമാനക്കമ്പനികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നുഎബ്രഹാം കരാർ പ്രകാരം ഇസ്രയേലുമായി നല്ല നയതന്ത്ര പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4