വ്യോമയാന മേഖലയിൽ സുരക്ഷാ ഭീഷണി,യു.എ.ഇ യിൽ നിന്നുള്ള വിമാനസർവീസുകൾ തടസ്സപ്പെടുന്നു
ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള ചില വിമാനങ്ങൾ വൈകുന്നതിന് പുറമെ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്.അതേസമയം, മേഖലയിലുടനീളം അനിശ്ചിതത്വം തുടരുമ്പോഴും, വരും ആഴ്ചകളിൽ ദുബായിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ തയ്യാറെടുക്കുന്നത് സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ സൂചനയാണ്.
ഇതിനിടെ,സൗദി വ്യോമമേഖല ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് യമനിലെ ഹൂതി മിലീഷ്യകൾ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ മേഖല ഇപ്പോൾ തങ്ങളുടെ പ്രവർത്തന മേഖലയാണെന്നും സൗദിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു ഹൂതികളുടെ ഭീഷണി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക