Advertisement
Bahrain

ബഹ്റൈനിൽ തീപിടിത്തം; ഒരാൾ മരിച്ചു, 7 പേരെ രക്ഷപ്പെടുത്തി

Published: September 16, 2025
മനാമ സിറ്റി: ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി.
ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.  23കാരനെ ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് യുവാവ് മരിച്ചത്. 
അതേസമയം സ്വദേശികളാണോ പ്രവാസികളാണോ ഇവർ എന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos