Advertisement
World

ലോകകപ്പിലെ ആറാം ഗോളുമായി മെസ്സിത്തിളക്കം,ജോർദാനെ പിടിച്ചുകെട്ടി അർജന്റീന

Published: June 28, 2026
ഡാളസ് : ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഒൻപതു പോയിന്റുനായി അർജന്റീന നോക്കൗട്ട് ഘട്ടത്തിലേക്ക്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന തകർത്തത്. ജിയോവാനി ലോ സെൽസോ –(19–ാം മിനിറ്റ്), ലൗറ്റാരോ മാർട്ടിനെസസ് (31–ാം മിനിറ്റ്), ലയണൽ മെസ്സി (81–ാം മിനിറ്റ്) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 55–ാം മിനിറ്റിൽ  മൂസ അൽതമാരിയാണ് ജോർദന്റെ ആശ്വാസ ഗോൾ നേടിയത്.

60–ാം മിനിറ്റിലാണ് മെസ്സി കളത്തിലിറങ്ങിയത്. 81–ാം മിനിറ്റിൽ പന്തുമായി ജോർദാൻ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയ മെസ്സിയെ ബോക്സിന് തൊട്ടുപുറത്തുവച്ച് അമീർ ജാമസ് ഫൗൾ ചെയ്ത് വീഴ്ത്തി. തുടർന്ന് റഫറി ഫ്രീകിക്ക് അനുവദിച്ചു. ബോക്സിന് പുറത്ത് ഗോൾ പോസ്റ്റിന് മുന്നിൽ നിന്ന് ഫ്രീകിക്ക് എടുത്ത മെസ്സി, ജോർദാൻ പ്രതിരോധ നിരയെയും മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പന്ത് വലയിലെത്തിച്ചു, ടൂർണമെന്റിൽ മെസ്സിയുടെ ആറാം ഗോൾ, ലോകകപ്പിലെ 19–ാം ഗോൾ. 
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All World
Advertisement