Advertisement
UAE

'യു.എ.ഇ ലാഭം കൊയ്യുമ്പോൾ ഞങ്ങൾക്ക് പൂട്ട്!': യു.എ.ഇ സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ പ്രതിഷേധവുമായി ഇസ്രായേലി വിമാനക്കമ്പനികൾ

Published: September 23, 2026
തെൽഅവീവ് : സുരക്ഷാ കാരണങ്ങളാൽ, യു.എ.ഇ-യിലേക്കുള്ള വിമാന സർവീസുകൾ നടത്തുന്നതിൽ നിന്ന് ഇസ്രായേലി വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന  നിയന്ത്രണങ്ങൾ നവംബർ വരെ നീട്ടിയേക്കുമെന്ന് ഇസ്രായേൽ മാധ്യമമായ 'ചാനൽ 12' റിപ്പോർട്ട് ചെയ്തു.ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിക്കാത്തതിനാൽ എൽ അൽ (El Al), ഇസ്രെയർ (Israir), ആർക്കിയ (Arkia) എന്നീ വിമാനക്കമ്പനികൾക്ക് യുഎഇയിലേക്ക് സർവീസുകൾ നടത്തുന്നതിന് നിലവിൽ വിലക്കുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അതേസമയം, യുഎഇ ആസ്ഥാനമായുള്ള ഫ്ലൈദുബായ് (Flydubai), എത്തിഹാദ് എയർവേയ്‌സ് (Etihad Airways) എന്നീ വിമാനക്കമ്പനികൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും സർവീസുകൾ തുടരുന്നുണ്ട്.'ചാനൽ 12' റിപ്പോർട്ട് പ്രകാരം, നിലവിലുള്ള നിയന്ത്രണങ്ങൾ ഒക്ടോബർ വരെ തുടരാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും,നവംബർ മാസത്തേക്കും നീട്ടാൻ സാധ്യതയുണ്ട്.

അതേസമയം, യു.എ.ഇ വിമാനക്കമ്പനികൾ സർവീസ് തുടരുമ്പോഴും തങ്ങൾക്ക് അനുമതി നിഷേധിക്കുന്നത്,വലിയ തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലി വിമാനക്കമ്പനികൾ വിലക്കിനെതിരെ രംഗത്ത് വന്നിട്ടുണ്ട്."ഇസ്രായേലി വിമാനക്കമ്പനികളുടെ സർവീസുകൾ റദ്ദാക്കിയത് എമിറാത്തികളെ ബാധിച്ചിട്ടില്ല; മാത്രമല്ല, ഇസ്രായേലി സുരക്ഷാ ഏജൻസികളുമായി കരാറുകളിൽ ഒപ്പുവെക്കാൻ അവർക്ക് യാതൊരു തിടുക്കവുമില്ല. അവരുടെ കമ്പനികൾ ഇപ്പോൾ വൻ ലാഭമാണ് ഉണ്ടാക്കുന്നത്,"ഇസ്രായേലി വിമാനക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് 'ചാനൽ 12' റിപ്പോർട്ട് ചെയ്തു.നിയന്ത്രണങ്ങൾ തുടരുന്നത് ഇസ്രായേൽ കമ്പനികൾക്ക് കോടിക്കണക്കിന് ഷെക്കലിന്റെ (ഇസ്രായേലി കറൻസി) നഷ്ടമുണ്ടാക്കിയേക്കുമെന്ന് ഇസ്രായേലി വിമാനക്കമ്പനികൾ കണക്കുകൂട്ടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos