Advertisement
Bahrain

ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വിദേശ തൊഴിലാളി മരിച്ചു,രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു

Published: March 02, 2026
മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു. ഏഷ്യൻ പ്രവാസി തൊഴിലാളിയാണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
(ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമാണ് ന്യൂസ്‌റൂം വായനക്കാരിലേക്ക് എത്തിക്കുന്നത്.ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് കരുതലോടെയിരിക്കുക)
ഇറാന്റെ മിസൈൽ ബഹ്‌റൈന്റെ പ്രതിരോധ സംവിധാനം വഴി തടഞ്ഞതിനെത്തുടർന്ന്, അതിന്റെ അവശിഷ്ടങ്ങൾ ഇൻഡസ്ട്രിയൽ സിറ്റിയിൽ പതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു വിദേശ കപ്പലിൽ തീപിടുത്തം ഉണ്ടായതായും, ഇതാണ് മരണത്തിന് കാരണമായതെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സംഭവം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ അണച്ചു. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos