അവധിക്കാലം കണ്ണീരിലായി:അവധി ആഘോഷിക്കാൻ പോയ റാസൽഖൈമ സ്വദേശി ഗ്രീസിൽ മുങ്ങിമരിച്ചു
ഏതൻസിലെത്തിയ ശേഷമാണ് ബാദറും സുഹൃത്തുക്കളും മൈക്കോനോസിലേക്ക് പോയത്. ഹോട്ടലിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 3 മണിക്ക് മാത്രമേ മുറികൾ ചെക്ക്-ഇൻ ചെയ്യാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. തുടർന്ന് മുറികൾ ലഭിക്കുന്നതുവരെ കാത്തിരിക്കുന്ന സമയത്ത് കടൽത്തീരത്തേക്ക് പോകാമെന്ന് നല്ലൊരു നീന്തൽക്കാരൻ കൂടിയായ ബാദർ നിർദേശിക്കുകയായിരുന്നു.
കടലിൽ ഇറങ്ങിയ സംഘം ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. ഉറക്കമോ ആവശ്യത്തിന് വിശ്രമമോ ഇല്ലാത്ത ദീർഘദൂര യാത്രയ്ക്ക് ശേഷം തീർത്തും ക്ഷീണിതനായിരുന്ന ബാദർ, ശക്തമായ തിരമാലകളെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഒടുവിൽ ബോധരഹിതനാവുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാതാപിതാക്കളുടെ ഏക മകനായിരുന്നു ബാദർ. നാല് സഹോദരിമാരുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ച ബാദറിന്റെ മൃതദേഹം അൽ മമൂറയിലെ അൽ ദിവാൻ പള്ളിയിൽ നടന്ന ജനാസ പ്രാർത്ഥനയ്ക്ക് ശേഷം റാസ് അൽ ഖൈമയിലെ അൽ ഹുദൈബ ഖബർസ്ഥാനിൽ ഖബറടക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd