Advertisement
Arab World

റിയാദ് വിമാനത്താവള ആക്രമണം: കൊല്ലപ്പെട്ടവരിൽ ഫ്ലൈനാസ് ക്രൂ അംഗമായ ഈജിപ്ഷ്യൻ യുവതിയും

Published: October 11, 2026
ദുബായ്: ഒക്ടോബർ 10 ശനിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ ഒരാൾ സൗദി എയർലൈനായ 'ഫ്ലൈനാസി'ലെ (flynas) ഈജിപ്ഷ്യൻ ക്രൂ ആണെന്ന്  തിരിച്ചറിഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 28-കാരിയായ അസ്സ റംസി മുഹമ്മദ് ഹസ്സൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നാല് സൗദി പൗരന്മാരും എട്ട് വിദേശികളും കൊല്ലപ്പെടുകയും, ഗുരുതരമായി പരിക്കേറ്റവരടക്കം 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിനിടെയാണ് അവരുടെ മരണവാർത്ത പുറത്തുവന്നത്.

അതേസമയം,റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന്, അവിടെയും പരിസരപ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കാൻ സൗദി അറേബ്യയിലെ യുഎസ് മിഷൻ അമേരിക്കൻ പൗരന്മാരോട് നിർദ്ദേശിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement

NEWSROOMME VIDEOS

View All Videos