Advertisement
UAE

ദുബായ് നഗരത്തിന്റെ ആദ്യകാല അടയാളം,'ടൊയോട്ട ബിൽഡിങ്' വിടപറയുന്നു! 70 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയതായി മാനേജ്‌മെന്റ്

Published: August 21, 2026
ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ പ്രശസ്തമായ 'ടൊയോട്ട ബിൽഡിംഗി'ലെ ഏകദേശം 70 ശതമാനം താമസക്കാരും ഇതിനകം ഒഴിഞ്ഞുപോയതായി കെട്ടിട മാനേജ്‌മെന്റ് അറിയിച്ചു. താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും, വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം മൂലമാണ് അവർ മാറിത്താമസിക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സാധുവായ വാടക കരാറുള്ളവർക്ക് 2026 ഡിസംബർ വരെ കെട്ടിടത്തിൽ തുടരാമെന്ന് നേരത്തെ അറിയിച്ചിരുന്നതായും മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം,ദുബായിലെ ആദ്യത്തെ 15 നില കെട്ടിടമായ ഈ കെട്ടിടത്തിന്​ ഏതാനും മാസങ്ങൾ കൂടി മാത്രമേ ആയുസ്സുള്ളൂ എന്നാണ് സൂചന. ഒരു കാലത്ത്​ ദുബായിയുടെ  അടയാളമായിരുന്ന കെട്ടിടം വൈകാതെ ഓർമയാകും. അരനൂറ്റാണ്ടിൽ അധികം പ്രവാസികൾ അടക്കമുള്ളവർ അബൂദബിയിൽ നിന്ന്​ യാത്ര ചെയ്യുമ്പോൾ ദുബായിലെത്തിയെന്ന്  ഓർമിപ്പിച്ചിരുന്ന കെട്ടിടം കൂടിയാണിത്​. കെട്ടിടം പൊളിക്കു​ന്നതിന്‍റെ ഭാഗമായാണ് വാടകക്കാരെ ഒഴിപ്പിക്കുന്നതെന്നാണ് വിവരം. 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചുകഴിഞ്ഞു. ബാക്കി വാടകക്കാരെ ഡിസംബറോടെ ഒഴിപ്പിക്കും. അടുത്തവർഷത്തോടെ പൊളിച്ചു നീക്കുമെന്നാണ്​ വിവരം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos