Advertisement
UAE

'ലൈവ് മോർ വൈൽഡ് ലൈഫ്',വന്യജീവി വിസ്മയങ്ങളുമായി ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12-ന് വീണ്ടും തുറക്കുന്നു

Published: September 14, 2026
ദുബായ്:  'ലൈവ് മോർ വൈൽഡ് ലൈഫ്' (Live More Wild Life) എന്ന പുതിയ ബ്രാൻഡിങ്ങുമായി ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12-ന് ഔദ്യോഗികമായി വീണ്ടും തുറക്കുന്നു.വന്യജീവികൾ, പ്രകൃതി, സംരക്ഷണം എന്നിവയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കിയാണ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നത്.

പുതിയ സീസണിന്റെ ഭാഗമായി, ട്രാവൽ ട്രേഡ് പങ്കാളികൾക്കായി പ്രത്യേകം തയ്യാറാക്കിയ 'റോയൽ സഫാരി എക്സ്പീരിയൻസ്' എന്ന പുതിയ പ്രീമിയം സേവനവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.പരമാവധി 10 പേർ അടങ്ങുന്ന സംഘങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള നാല് മണിക്കൂർ നീളുന്ന പ്ര്രമ്യം പാക്കേജ്, ദുബായ് സഫാരി പാർക്ക് സന്ദർശിക്കുന്നവർക്ക് കൂടുതൽ സ്വകാര്യതയും വ്യക്തിഗതമായ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നതാണ്. വിഐപി പരിഗണന, പ്രത്യേക ഇരിപ്പിടങ്ങൾ, പാർക്കിനുള്ളിലെ സ്വകാര്യ ഗൈഡഡ് ടൂറുകൾ എന്നിവ ഇതിൽ ഉൾപെടും.

ദുബായ് സഫാരി പാർക്കിന്റെ വിപുലമായിക്കൊണ്ടിരിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ സംരംഭം ഒരുക്കിയിരിക്കുന്നത്. 'വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ്' (WAZA), 'യൂറോപ്യൻ അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയ' (EAZA) എന്നിവയിൽ ഔദ്യോഗിക അംഗത്വം നേടിയ സുപ്രധാനമായ ഏഴാം സീസണിന് ശേഷമാണ് ഈ പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

 

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos