Advertisement
UAE

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗം, ദുബായിൽ പത്തു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Published: September 21, 2026
ദുബായ് :മുൻ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ മകനും നിലവിലെ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനുമായ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു.
ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിലും അൽ വസൽ സ്പോർട്സ് ക്ലബിന്റെ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ദുബായിൽ ദേശീയ  പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos