Advertisement
UAE

ജന്തർ മന്തർ സമരത്തിൽ ദുബായിലെ ബിസിനസുകാരെ ചേർത്ത് ആരോപണം, മറുപടിയുമായി ജോൺ ബ്രിട്ടാസ് എം.പി

Published: July 31, 2026
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഇടപെടലുണ്ടെന്ന ജെ.ഡി.യു (JD-U) എം.പി സഞ്ജയ് കുമാർ ഝായുടെ പരാമർശത്തെ തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എം.പി നൽകിയ കുറിക്കുകൊള്ളുന്ന മറുപടി ചർച്ചയാവുന്നു.'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വ്യവസായികൾ 23 പേർക്ക് യാത്രാ ടിക്കറ്റുകൾ തരപ്പെടുത്തിക്കൊടുത്തതായി ഒരു മലയാളം ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നത് താൻ കണ്ടിരുന്നു എന്നായിരുന്നു ഝാ പരാമർശം.'പൊതുപരീക്ഷ  ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സഞ്ജയ് കുമാർ ഝായുടെ വിവാദ പരാമർശം.

"വിദ്യാർത്ഥികളുടെ ആവശ്യങ്ങളും വികാരങ്ങളും ന്യായമാണ്. എന്നാൽ ഇവർക്ക് നീറ്റ് (NEET) പരീക്ഷയുമായി എന്താണ് ബന്ധം? ഈ പ്രതിഷേധത്തിനിടയിലേക്ക് നുഴഞ്ഞുകയറി അത് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നത് ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്," എന്ന് സഞ്ജയ് കുമാർ ഝാ ആരോപിച്ചു.

ഝായുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള എം.പിമാർ ശക്തമായ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.ചാനൽ വാർത്തകളെ മാത്രം അടിസ്ഥാനമാക്കി ഉന്നയിച്ച പ്രസ്താവന വസ്തുതാപരമായി സ്ഥിരീകരിക്കപ്പെട്ടതല്ലെന്നും, ആരോപണം സഭയിൽ തെളിയിക്കാൻ ഝ തയ്യാറാകണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.ഇതിനിടെയാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തിയത്.

ദുബായിൽ നിന്ന് എത്തിയവർ ഇന്ത്യൻ പൗരന്മാരാണെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അവർക്ക് പൂർണ്ണ അവകാശമുണ്ടെന്നും ബ്രിട്ടാസ് വാദിച്ചു. "ആലങ്കാരികമായി പറഞ്ഞാൽ, ദുബായ് കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയാണ്. ഇന്ത്യയിൽ വരാനും പ്രതിഷേധത്തിൽ പങ്കെടുക്കാനും അവർക്ക് അവകാശമുണ്ട്. സഭയിൽ നിന്ന് തെറ്റായ സന്ദേശം പ്രചരിക്കാൻ പാടില്ല," അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos