Advertisement
Arab World

96 മണിക്കൂറിനുള്ളിൽ ഇറാനിൽ ആക്രമണം നടക്കാൻ സാധ്യതയെന്ന് സി.എൻ.എൻ റിപ്പോർട്ട്, ട്രംപിന്റെ തീരുമാനത്തിനായി യുഎസ് സൈന്യം

Published: October 26, 2026
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള സൈനിക നടപടികൾ ആരംഭിക്കാൻ മിഡിൽ ഈസ്റ്റിലെ യുഎസ് സേന സജ്ജമാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായ സൈനിക വിന്യാസം ഈ മേഖലയിൽ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

ഇറാനിലെ റഡാറുകൾ, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, മറ്റ് സൈനിക ആസ്തികൾ എന്നിവയ്‌ക്കെതിരായ പരിമിതമായ ആക്രമണങ്ങൾക്കപ്പുറം വിപുലമായ നടപടികളായിരിക്കും ഇവയെന്ന് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പറഞ്ഞു.യു.എസിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് അറിവുള്ള നിലവിലുള്ളതും വിരമിച്ചതുമായ യുഎസ് ഉദ്യോഗസ്ഥരും ഇതേ വിലയിരുത്തൽ പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. ട്രംപ് ഒരു ഉത്തരവ് പുറപ്പെടുവിക്കുമോ എന്നതല്ല, മറിച്ച് എപ്പോൾ ഉത്തരവ് പുറപ്പെടുവിക്കും എന്നത് മാത്രമാണ് ചോദ്യമെന്ന് ഇവർ വിശ്വസിക്കുന്നു.

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും ഉത്തരവ് ഉണ്ടായേക്കാം. എന്നാൽ, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇതിനുള്ള സാധ്യത കൂടുതൽ എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ സൈനിക നീക്കങ്ങളെ കുറിച്ച് ഇറാനിൻ സൈന്യത്തിന് ഇപ്പോൾ കൂടുതൽ ധാരണയുണ്ടെന്നും, അതിനാൽ ലക്ഷ്യമിടുന്ന എല്ലാ കേന്ദ്രങ്ങളും തകർക്കുക എന്നത് യുഎസ് സൈന്യത്തിന് കൂടുതൽ വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥർ സമ്മതിച്ചു. എങ്കിൽപോലും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM), പെന്റഗൺ എന്നിവിടങ്ങളിലെ ഉന്നതർ ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ആക്രമണലക്ഷ്യങ്ങളുടെ പട്ടിക തയാറാക്കിയതായും ഇവർ വെളിപ്പെടുത്തുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പറഞ്ഞു. 

അതേസമയം,സി.എൻ.എന്നിന്റെ ഈ റിപ്പോർട്ട് അമേരിക്കക്ക് വേണ്ടിനടത്തുന്ന സമ്മർദ-വിലപേശൽ തന്ത്രമായും കാണുന്നവരുണ്ട്.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement