Advertisement
World

ഖത്തറിൽ ഗോൾവല കാണാതെ മടങ്ങിയ കാനഡയ്ക്ക് പോയിന്റ് നേട്ടം, ബോസ്നിയയെ സമനിലയിൽ തളച്ചു

Published: June 13, 2026
ടൊറന്റോ: ഖത്തർ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഗോൾവല കാണാതെ മടങ്ങേണ്ടിവന്ന കാനഡക്ക്, സ്വന്തം മണ്ണിലെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ചരിത്രത്തിലെ ആദ്യ പോയിൻറ്. ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരെ ഒന്നിനെതിരെ ഒരു ഗോളിനാണ് കാനഡ സമനില പിടിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു കാനഡയുടെ ഉജ്ജ്വല തിരിച്ചുവരവ്. 76-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി, വെറും 121 സെക്കന്റുകൾക്കുള്ളിൽ കാനഡയുടെ സമനില ഗോൾ നേടിയ സെയിൽ ലാറിൻ ആണ് കനേഡിയൻ പടയുടെ രക്ഷകനായത്. 

ആദ്യ പകുതിയിൽ ബോസ്നിയയാണ് കളിയിൽ മുന്നിലെത്തിയത്. 17ാം മിനിറ്റിൽ കാനഡയുടെ സൂപ്പർ താരം ജോനാഥൻ ഡേവിഡ് അവിശ്വസനീയമായ വിധം ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബോസ്നിയയുടെ ഗോൾ. ഇവാൻ ബാസിച്ചിന്റെ കോർണർ കിക്ക് സെയാദ് കൊലാസിനാക് ഫ്ലിക്ക് ചെയ്തപ്പോൾ ഹെഡറിലൂടെ ജോവോ ലൂക്കിച്ച് പന്ത് വലയിലാക്കി. ലുക്കിച്ചിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. 

രണ്ടാം പകുതിയിലും കാനഡ ആക്രമണം അഴിച്ചുവിട്ടു. കാനഡ താരം റിച്ചി ലാര്യെയുടെ ഗോൾ എന്നുറപ്പിച്ച ഷോട്ട് ബോസ്നിയൻ പ്രതിരോധ താരം കൊലസിനാക് അതിസാഹസികമായി തട്ടിയകറ്റിയത് ക്രോസ് ബാറിലിടിച്ചാണ് തെറിച്ചുപോയത്. എന്നാൽ പകരക്കാരനായെത്തിയ ലാറിൻ ഗോൾ മടക്കിയതോടെ കാനഡ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All World
Advertisement

NEWSROOMME VIDEOS

View All Videos