ഫിഫ ലോകകപ്പിന് നാളെ തുടക്കം,ഇത്തവണ 48 ടീമുകൾ
ഇത്തവണ അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനമാണ് ലോകകപ്പ് ആവേശത്തിന്റെ പ്രധാന കേന്ദ്രബിന്ദുക്കളിലൊന്ന്. കലിഫോർണിയയിലെ രണ്ട് പ്രമുഖ നഗരങ്ങളായ ലൊസാഞ്ചലസ്, സാൻ ഫ്രാൻസിസ്കോ ബേ ഏരിയ എന്നിവിടങ്ങളിലായി നിരവധി നിർണായക മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. അമേരിക്കൻ ദേശീയ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പോരാട്ടങ്ങൾക്ക് ഈ സ്റ്റേഡിയങ്ങൾ സാക്ഷ്യം വഹിക്കും.
അമേരിക്കയിലെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 12-ന് ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ വെച്ച് ആതിഥേയരായ യുഎസ്എ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗ്വേയെ നേരിടും. ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജൂൺ 15-ന് ഇറാൻ– ന്യൂസീലൻഡ് പോരാട്ടവും, ജൂൺ 25-ന് യുഎസ്– തുർക്കി മത്സരവും നടക്കും. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ജൂൺ 13-ന് ഖത്തറും സ്വിറ്റ്സർലൻഡും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ജൂൺ 16-ന് ഓസ്ട്രിയ– ജോർദാൻ മത്സരവും, ജൂൺ 19-ന് തുർക്കി– പാരഗ്വായ് പോരാട്ടവും ഇവിടെ അരങ്ങേറും. വരും ദിവസങ്ങളിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന കടുത്ത പോരാട്ടങ്ങൾക്കായി കളിപ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub