Advertisement
UAE

ദുബായ് വിമാനത്താവളത്തിൽ ഡ്രൈവർമാർക്ക് പണി പോകും,ബാഗേജ് വഹിക്കുന്ന ഡ്രൈവറില്ലാ ട്രക്കുകൾ പരീക്ഷണ ഓട്ടത്തിന് തയാറെടുക്കുന്നു

Published: July 30, 2025
ദുബായ്: അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ ബാഗേജ് ട്രക്കിന്റെ പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരം. വിമാനത്തിൽ നിന്ന് ഡ്രൈവറില്ലാ ട്രക്കുകളിലാകും ബാഗേജുകൾ കൺവെയർ ബെൽറ്റുകളിലേക്ക് എത്തിക്കുന്നത്. വിമാനത്തിന്റെ അടുത്തേക്ക് ഡ്രൈവറില്ലാ ട്രക്കുകൾ വിടുന്നതിന് സിവിൽ ഏവിയേഷന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
ഡ്രൈവറില്ലാ ട്രക്കുകൾ എത്തുന്നതോടെ ഡ്രൈവർ തസ്തികകൾ ഇല്ലാതാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുൻകൂട്ടി ചിട്ടപ്പെടുത്തിയതിനനുസരിച്ചാണ് ട്രക്കുകൾ മുന്നോട്ടു ചലിക്കുക. ലഗേജ് കൈകാര്യം ചെയ്യുന്നതു പൂർണമായും യന്ത്രങ്ങളാകുന്നതോടെ പിഴവുകളും ഇല്ലാതാകുമെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഭാവിയിൽ വ്യോമയാന മേഖലയിൽ സംഭവിക്കാൻ പോകുന്ന യന്ത്രവൽകരണത്തിന്റെ മാതൃക കൂടിയായിരിക്കും ഇതെന്നും  സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു.
വ്യോമയാന രംഗത്ത് സ്മാർട്ട് മൊബിലിറ്റി അവതരിപ്പിക്കുന്ന മുൻനിര രാജ്യങ്ങളുടെ ഗണത്തിലേക്ക് യു എ ഇ-യും എത്തുകയാണന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.  
അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ പരീക്ഷണ ഓട്ടം  വിജയിച്ചാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും ഡ്രൈവറില്ലാ ട്രക്കുകൾ സ്ഥാനം പിടിക്കും. ഡ്രൈവറില്ലാ ട്രക്കുകൾക്ക് കടന്നു പോകാൻ കൃത്യമായ റൂട്ടും അനുബന്ധ സിഗ്നലുകളും വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:  https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos