സൗദി അറേബ്യക്ക് നേരെ ആക്രമണം, സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ്‌ഫഹദ് കോസ്‌വേയിൽ ഗതാഗതത്തിന് വിലക്ക്
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
അതേസമയം,സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മേഖലയിലേക്ക് തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ ചില ഊർജ നിലയങ്ങൾക്ക് സമീപം പതിച്ചെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.