Advertisement
Arab World

തുടക്കം പാളി,മൊറോക്കോയ്ക്ക് മുന്നിൽ അടിപതറി ബ്രസീൽ

Published: June 14, 2026
ന്യൂയോര്‍ക്ക്: ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്തി കറുത്ത കുതിരകളായി മാറിയ മൊറോക്കോയ്ക്ക് മുന്നിൽ അടിപതറി ബ്രസീൽ.  ആറാം ഫിഫ ലോകകിരീടമെന്ന സ്വപ്‌നലുമായി അമേരിക്കന്‍ മണ്ണില്‍ ഇറങ്ങിയ ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീലിന്റെ തുടക്കം തന്നെ പാളുകയായിരുന്നു. ഗ്രൂപ്പ് സിയിലെ ആവേശകരമായ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോ മഞ്ഞപ്പടയെ 1-1നു സമനിലയില്‍ പൂട്ടി. ഒരു ഗോളിനു പിന്നിലായ ശേഷമാണ് കാനറികള്‍ സമനിലയ്‌ക്കൊപ്പം വിലപ്പെട്ട ഒരു പോയിന്റും പിടിച്ചുവാങ്ങി അഭിമാനം കാത്തത്.

രണ്ടു ഗോളുകളും ആദ്യപകുതിയില്‍ തന്നെയയാിരുന്നു. 21ാം മിനിറ്റില്‍ ഇസ്മായില്‍ സെയ്ബാറിയുടെ ഗോളിലാണ് ബ്രസീലിനെ സ്തബ്ധരാക്കി മൊറോക്കോ അക്കൗണ്ട് തുറന്നത്. എട്ടു മിനിറ്റിനുള്ളില്‍ തന്നെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോളിലൂടെ മഞ്ഞപ്പട സമനിലയും കൈക്കലാക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ബ്രസീലിനെ വിറപ്പിക്കുന്ന കളിയാണ് മൊറോക്കോ പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ബ്രസീലിന്റെ അടുത്ത മല്‍സരം ശനിയാഴ്ച രാവിലെ ആറു മണിക്ക് ഹെയ്ത്തിയുമായാണ്. ഈ മല്‍സരത്തില്‍ അവര്‍ക്കു ജയിച്ചേ തീരുകയുള്ളൂ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub
Advertisement

NEWSROOMME VIDEOS

View All Videos