യുഎഇയിൽ എണ്ണച്ചോർച്ച; ഉമ്മുൽഖുവൈനിലെ എല്ലാ ബീച്ചുകളും അടച്ചു
വെള്ളിയാഴ്ച പുലർച്ചെയാണ് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായിലും വടക്കൻ എമിറേറ്റുകളിലും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ദുർഗന്ധത്തിന് കാരണം ഈ എണ്ണ ചോർച്ചയാണെന്ന് മന്ത്രാലയം അറിയിച്ചു.കപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒക്ടോബർ 9-നും 10-നും ഇടയിൽ 'ജെം നമ്പർ 2' (Gem No.2) എന്ന കപ്പലിന് നേരെ ഡോൺ ആക്രമണം ഉണ്ടായതായി അന്താരാഷ്ട്ര സമുദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. 330 മീറ്റർ നീളമുള്ള ഈ കപ്പലിൽ നിന്ന് അന്ന് 22 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക