Advertisement
Bahrain

ബഹറിനിൽ ഇറാൻ ആക്രമണത്തിൽ പതിനൊന്നുകാരിക്ക് പരിക്കേറ്റു

Published: June 11, 2026
മനാമ: ഇന്ന് ബഹ്റൈനിൽ നടന്ന ഇറാൻ ആക്രമണത്തിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഹമദ് ടൗണിലെയും രാജ്യ തലസ്ഥാനമായ മനാമയിലെയും വാഹനങ്ങൾക്ക് തീപിടിത്തവുമുണ്ടായി. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സിവിൽ ഡിഫൻസ് സംഘം നേതൃത്വം നൽകി. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു ബഹ്റൈനിലേക്ക് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിയോടെ തന്നെ മുന്നറിയിപ്പ് എന്ന രീതിയിൽ അധികൃതർ സൈറൺ സന്ദേശങ്ങൾ നൽകിയിരുന്നു. വിവിധ കേന്ദ്രങ്ങളിലായി ആക്രമണങ്ങൾ നടന്നുവെങ്കിലും പ്രധാനമായും ജുഫൈറിലെ അമേരിക്കൻ കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങൾ. ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വ്യോമ പ്രതിരോധ സേന ഫലപ്രദമായി പ്രതിരോധിച്ചു. സുരക്ഷാ സേനയുടെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെയാണ് ആക്രമണങ്ങൾ തടയാൻ സാധിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് ബഹ്റൈൻ വ്യോമ പ്രതിരോധ സേന വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos