ബഹ്‌റൈനിൽ സുരക്ഷാ മുൻകരുതൽ,പ്രധാന പാതകൾ അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിർദേശം
ഇതിനുപുറമേ ബഹ്‌റൈനിലെ മന്ത്രാലയങ്ങളിലേയും ഗവൺമെന്റ് സർവീസുകളിലേയും 70% ജീവനക്കാർക്ക് സിവിൽ സർവീസ് ബ്യൂറോ വർക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തൽസ്ഥിതി തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുൻകരുതലിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർ ഗാർട്ടനുകൾ. സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഔദ്യോഗികമായ സംശയനിവാരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോർഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F