ബഹ്റൈനിൽ മത്സ്യബന്ധനത്തിന് ഇനി ലൈസൻസ് നിർബന്ധം, ആഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ
ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ 18 വയസ്സിന് മുകളിൽ പ്രായമുള്ള ബഹ്റൈൻ പൗരനായിരിക്കണം. കൂടാതെ മത്സ്യബന്ധനത്തിന് ശാരീരികക്ഷമത തെളിയിക്കുകയും വേണം. ഒരു വർഷത്തേക്ക് കാലാവധിയുള്ള ഈ ലൈസൻസ് ഇതേ വ്യവസ്ഥകളിൽ പുതുക്കാവുന്നതാണ്. ഇത് വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ലൈസൻസ് ആയതിനാൽ കൈമാറ്റം ചെയ്യാനാവില്ല. ലൈസൻസിൽ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റൊരാൾക്ക് വേണ്ടിയും പ്രവർത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് അനുവാദമില്ല.
മത്സ്യബന്ധന ബോട്ടിന്റെ നീളത്തിനനുസരിച്ചാണ് ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന്, 18 മുതൽ 21 അടി വരെ നീളമുള്ള ബോട്ടിൽ മൂന്ന് പേർക്കും, ബനൂഷ് വെസ്സലുകളിൽ ഒമ്പത് പേർക്കും വരെ പ്രവർത്തിക്കാം. മത്സ്യബന്ധനത്തിനുള്ള ലൈസൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന്, മത്സ്യത്തൊഴിലാളികൾക്ക് എസ് സി ഇയുടെ ഫിഷറീസ് സ്റ്റോക്ക് ഡെവലപ്‌മെന്‍റ് ആൻഡ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിനെ 17987444 എന്ന നമ്പറിലോ fld@sce.gov.ഭ എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. തവാസുൽ വഴിയും സംശയങ്ങൾ ചോദിക്കാവുന്നതാണ്.
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F