Advertisement
Bahrain

ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ പരക്കെ ആക്രമണം,ബഹ്‌റൈനിലെ ബാപ്‌കോ എനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ എണ്ണ ടാങ്കിന് തീപിടിച്ചു

Published: April 05, 2026
മനാമ : ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഞായറാഴ്ച രാവിലെ തങ്ങളുടെ സംഭരണശാലകളിലൊന്നിലെ ടാങ്കിൽ തീപിടുത്തമുണ്ടായതായി ബഹ്‌റൈനിലെ ബാപ്‌കോ എനർജിസ് പ്രസ്താവനയിൽ അറിയിച്ചു.തീ പൂർണ്ണമായും അണച്ചതായും  സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഏർപ്പെടാനുള്ള 48 മണിക്കൂർ സമയ പരിധി പാലിച്ചില്ലെങ്കിൽ നരകം ഇറാന് മേൽ പതിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു.

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos