ബഹ്റൈനിൽ ലൈസൻസില്ലാത്ത ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി; ലക്ഷങ്ങൾ പിഴ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കേന്ദ്രങ്ങളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. ലൈസൻസില്ലെന്ന് മാത്രമല്ല കിന്റർഗാർട്ടനുകളും സ്കൂളുകളും പാലിക്കേണ്ട സേഫ്റ്റി ചട്ടങ്ങളും ഇവർ ലംഘിച്ചതായി കണ്ടെത്തി. നിലവാരം കുറഞ്ഞ സുരക്ഷാ ഉപകരണങ്ങൾ, ചൈൽഡ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ പാലിക്കാതിരിക്കൽ എന്നിവയുൾപ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്.
മൂന്ന് മുതൽ 18 വരെ വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് സെന്ററുകളിൽ പഠിപ്പിച്ചിരുന്നത്. ചില കേന്ദ്രങ്ങളിൽ അറുപതോളം വിദ്യാർഥികളാണ് പഠനത്തിനെത്തിയിരുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F