Advertisement
Bahrain

ഇടവേളയ്ക്ക് ശേഷം ഗൾഫ് രാജ്യത്തിന് നേരെ വീണ്ടും ആക്രമണം,ബഹ്റൈന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്

Published: June 27, 2026
ദോഹ : ശനിയാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ലംഘനമാണ് ആക്രമണമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബഹ്‌റൈൻ പ്രതികരിച്ചു.

സിവിലിയൻ സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും സിവിലിയന്മാരെ അരക്ഷിതരാക്കുന്നതും നിരോധിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും കൺവെൻഷനുകളുടെയും വ്യക്തമായ ലംഘനമാണിതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ സംഘർഷം ലഘൂകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ, സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിനും, കുഴപ്പങ്ങൾ കയറ്റുമതി ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ചെറിയ ഇടവേളക്ക് ശേഷം യു.എസിനും ഇറാനുമിടയിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഗൾഫ് മേഖലയിൽ വീണ്ടും അസ്വസ്ഥത വിതച്ചുകൊണ്ട് ബഹ്റൈന് നേരെ ആക്രമണമുണ്ടായത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos