ഇറാൻ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ബഹ്റൈനിൽ നാല് പേർ അറസ്റ്റിൽ
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ആന്റി-സൈബർക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഇറാന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ കാണിക്കുന്ന വീഡിയോകളും സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് കുറ്റമായി ചുമത്തിയിരിക്കുന്നത്.
ഈ തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൗരന്മാരിലും താമസക്കാരിലും ഭയം പരത്താനും ഇടയാക്കുമെന്നും, അത് രാജ്യസുരക്ഷയേയും പൊതുശാന്തിയേയും ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo