സ്വിറ്റ്‌സർലൻഡിനെ 3-1-ന് തോൽപ്പിച്ച് അർജന്റീന ലോകകപ്പ് സെമിഫൈനലിൽ കടന്നു
മത്സരത്തിന്റെ പത്താം മിനിറ്റിൽ അലെക്സിസ് മാക് അല്ലിസ്റ്ററിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 67-ാം മിനിറ്റിൽ ഡാൻ എൻഡോയെയുടെ ഗോളിലൂടെ സ്വിറ്റ്‌സർലൻഡ് സമനില പിടിച്ചു. തുടർന്ന് എക്സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസ് (112'), ലോട്ടാറോ മാർട്ടിനെസ് (120') എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 72-ാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോലോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയത് സ്വിറ്റ്‌സർലൻഡിന് തിരിച്ചടിയായി.സെമിഫൈനലിൽ പ്രവേശിച്ച അർജന്റീന ബുധനാഴ്ച കരുത്തരായ ഇംഗ്ലണ്ടിനെയാണ് നേരിടുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd