ഇത്തവണ ഇന്ത്യയില്ല,അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കമായി
ദുബായ്: ഈവർഷത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ ഗംഭീര തുടക്കം.ഗൾഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഇത്തവണത്തെ മേളയിൽ ഇന്ത്യാ ടൂറിസം പങ്കെടുക്കുന്നില്ല. എന്നാൽ, കേരളം ആഗോള മേളയിലെ സജീവ സാന്നിധ്യമാണ്.രാജ്യം ഔദ്യോഗികമായി അംഗീകരിച്ച കേരളം എന്ന പുതിയ പേരുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.അടുത്തയാഴ്ച നടക്കുന്ന കേരള ട്രാവൽമാർട്ടിലേക്ക് യു.എ.ഇയിൽ നിന്ന് സംരംഭകരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കേരളത്തിന്റെ ശക്തമായ സാന്നിധ്യം.
ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ അതികായർ അണിനിരക്കുന്ന മേളയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. തുടരുന്ന ഗൾഫ് സംഘർഷം ഇന്ത്യാ ടൂറിസം മേളയിൽ പങ്കെടുക്കാത്തതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നുണ്ട്.മേളയിൽ കർണാടകയുടെ പവലയിൻ കർണാടക ടൂറിസം മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ ടൂറിസം അതോറിറ്റികളും, വിമാനകമ്പനികളും എ.ടി.എമ്മിൽ തങ്ങളുടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. നൂറ്റിയമ്പത് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രദർശകർ അറേബ്യൻ ട്രാവൽ മാർക്കറ്റിലുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4