യു.എ.ഇക്കും ഗൾഫ് രാജ്യങ്ങൾക്കും എതിരായ ഇറാൻ ആക്രമണം ആസൂത്രിതം,വിശ്വാസം വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും : ഡോ. അൻവർ ഗർഗാഷ്
ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കാരണം ആശയവിനിമയം നിലനിർത്തുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ, ഇറാനുമായുള്ള ബന്ധം യുഎഇയ്ക്കും അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്കും ഒരു പ്രധാന വിഷയമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബിയിൽ നടന്ന 'ഹിലി ഫോറം 2026'-ൽ സംസാരിക്കുമ്പോഴാണ്,ഇറാനുമായി അനിവാര്യമായ ആശയവിനിമയം പുലർത്തുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും തമ്മിലുള്ള വ്യത്യാസം ഗർഗാഷ് ചൂണ്ടിക്കാട്ടിയത്.
ഇതിനിടെ,യെമനിലെ വിവിധ ഭാഗങ്ങളിൽ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതായി ഹൂതികൾ ആരോപിച്ചു. തന്ത്രപ്രധാനമായ ബാബ് അൽ-മൻദബ് കടലിടുക്കിനോട് ചേർന്നുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഹൂതിവിഭാഗം ശ്രമിക്കുന്നതിനിടെയാണ്, സൗദി ആക്രമണം നടത്തിയതായുള്ള വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4