Advertisement
UAE

യു.എ.ഇയ്‌ക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം; മറുപടി നൽകേണ്ടത് പ്രവൃത്തിയിലൂടെയെന്ന് ഡോ. അൻവർ ഗർഗാഷ്

Published: August 19, 2026
ദുബായ്: തൊഴിലാളികളുടെ റസിഡൻസി വിസകൾ റദ്ദാക്കുമെന്ന പ്രചാരണങ്ങളും ഇറാനു സാമ്പത്തിക സഹായം നൽകുന്നുവെന്ന ആരോപണങ്ങളും പൂർണ്ണമായും തള്ളി യു.എ.ഇ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് വ്യക്തമാക്കി.

മാധ്യമ പ്രചാരണങ്ങളുടെ ഭാഗമായി ചില പ്ലാറ്റ്‌ഫോമുകൾ യു.എ.ഇയെക്കുറിച്ച് മനഃപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഗർഗാഷ് ചൂണ്ടിക്കാട്ടി.ദുഷ്പ്രചാരണങ്ങളോട് പ്രതികരിക്കുന്നതിനേക്കാൾ പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും മറുപടി നൽകുന്നതാണ് യു.എ.ഇയുടെ ശൈലിയെന്ന് അദ്ദേഹം 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

വ്യർത്ഥമായ ആരോപണങ്ങളിൽ ശ്രദ്ധ കളയാതെ, പ്രാദേശിക സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ രാജ്യം സജ്ജമാകുന്നതിലുമാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും  ഡോ. അൻവർ  ഗർഗാഷ് പ്രതികരിച്ചു.

മേഖലയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഇറാനിയൻ സ്വദേശികളായ തൊഴിലാളികളുടെ വിസ റദ്ദാക്കുന്നതായും അതേസമയം,ഇറാൻ യു.എ.ഇ സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതായും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos