സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം; ഗൾഫ് ജനതയോട് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്
'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ ഇടങ്ങളിൽ വർധിച്ചുവരുന്ന മോശം ഭാഷാപ്രയോഗങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും ഒഴിവാക്കി, അതിനുമപ്പുറത്തേക്ക് ഉയരാൻ ഗൾഫ് മേഖലയിലുള്ളവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം പെരുമാറ്റങ്ങളെ തള്ളിക്കളയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
"സോഷ്യൽ മീഡിയയിൽ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അശ്ലീലമായ തർക്കങ്ങൾക്കും മോശമായ വാഗ്വാദങ്ങൾക്കും അതീതമായി ഉയരുക എന്നത് നമ്മളെല്ലാവരുടെയും കടമയാണ്," ഗർഗാഷ് എഴുതി.എല്ലാവരുടെ ഭാഗത്തുനിന്നും കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും ആവശ്യമായ, അതീവ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഈ മേഖല കടന്നുപോകുന്നതെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി.
സൗദിയും യു.എ.ഇ-യും തമ്മിൽ നിലനിൽക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അനാരോഗ്യകരമായ വാഗ്വാദങ്ങളെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.