Advertisement
UAE

അമീർ കപ്പ് ഫൈനൽ ഇന്ന്,സ്റ്റേഡിയത്തിൽ നേരത്തെ എത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

Published: May 09, 2026
ദോഹ : അമീർ കപ്പിന്റെ ഫൈനൽ മത്സരം നടക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ ആരാധകർ നേരത്തെ എത്തണമെന്നും ഉച്ചയ്ക്ക് 2:30 ന് ഗേറ്റുകൾ തുറക്കുമെന്നും  ആഭ്യന്തര മന്ത്രാലയം (എംഒഐ) മന്ത്രാലയം അറിയിച്ചു.സുഗമമായ കായിക അനുഭവത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം നിർദേശിച്ചു.

ഇന്ന് വൈകുന്നേരം അൽ സദ്ദും അൽ ഗരാഫയും തമ്മിലാണ് അമീർ കപ്പ് ഫൈനലിൽ മാറ്റുരക്കുക.

സ്റ്റേഡിയത്തിൽ പ്രവേശനമില്ലാത്ത നിരോധിത വസ്തുക്കൾ :
- ടെലിവിഷൻ, വാർത്താവിനിമയ ഉപകരണങ്ങൾ
- ചലിക്കുന്നതും പറപ്പിക്കാവുന്നതുമായ ചെറു വിമാനങ്ങൾ,ബലൂണുകൾ/വീർപ്പിക്കാവുന്ന പന്തുകൾ എന്നിവ.
- ലേസർ ഉപകരണങ്ങൾ, ലൈറ്റുകൾ, മെഗാഫോണുകൾ പോലുള്ള ശബ്ദ ആംപ്ലിഫിക്കേഷൻ ഉപകരണങ്ങൾ.
- പ്രൊമോഷണൽ അല്ലെങ്കിൽ വാണിജ്യ പ്രചരണത്തിനുള്ള ഇനങ്ങളും മെറ്റീരിയലുകളും.
- ഭക്ഷണ പാനീയങ്ങളും മദ്യവും.
- ലൈറ്ററുകളും തീപ്പെട്ടികളും.
- ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഉപകരണങ്ങൾക്കുള്ള മൗണ്ടുകൾ.
- രാഷ്ട്രീയപരമോ വിവേചനപരമായ സന്ദേശങ്ങളുള്ള പ്രചാരണ ഇനങ്ങൾ.
സുരക്ഷാ ഉദ്യോഗസ്ഥരുമായും അധികാരികളുമായുള്ള സഹകരണം സുരക്ഷിതവും ആസ്വാദ്യകരവുമായ കായികാനുഭവം ഉറപ്പാക്കുമെന്നും ഖത്തർ ഫുട്ബോൾ അസോസിയേഷൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All UAE
Advertisement