ഒരൊറ്റ ടിക്കറ്റ് മതി,52 കേന്ദ്രങ്ങൾ സന്ദർശിക്കാം :ഫ്ലൈ ദുബായിയും എയർ ഇന്ത്യയും തമ്മിലുള്ള ഇന്റർലൈൻ സർവീസുകൾ ഇങ്ങനെ
പുതിയ കരാര്‍ അനുസരിച്ച് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദുബായ് വഴി ഫ്‌ളൈദുബായ് സേവനം നൽകുന്ന 52 പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാനാകും. യൂറോപ്പിലെ 23 നഗരങ്ങള്‍, മിഡില്‍ ഈസ്റ്റിലെ 21 നഗരങ്ങള്‍, ആഫ്രിക്കയിലെ ആറ് രാജ്യങ്ങള്‍, സി.ഐ.എസ് മേഖലയിലെ രണ്ട് നഗരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തിരിച്ച് ഫ്‌ളൈ ദുബായ് യാത്രക്കാര്‍ക്ക് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും 69 കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം. ഒരു കമ്പനിയുടെ ടിക്കറ്റിൽ രണ്ട് എയർലൈനിൽ യാത്ര സൗകര്യം ഒരുക്കുന്നതിന് പുറമേ, പുറപ്പെടുന്ന വിമാനത്താവളത്തില്‍ നല്‍കുന്ന ബാഗേജുകള്‍ യാത്ര അവസാനിപ്പിക്കുന്ന ഏറ്റവും ഒടുവിലെ ഡെസ്റ്റിനേഷനില്‍ കൈപ്പറ്റാം എന്ന സൗകര്യമുണ്ട്. ഇടയ്ക്കുള്ള വിമാനത്താവളങ്ങളില്‍ ഇറങ്ങി ഇടക്കിടെ ബാഗേജ് കൈപറ്റുന്നതും, പുതിയ ടിക്കറ്റ് എടുക്കുന്നതും ഒഴിവാക്കാം. ഫ്ലൈദുബായിക്ക് 46 വിമാകമ്പനികളുമായി സമാനമായ പങ്കാളിത്ത കരാറുണ്ട്.അതേസമയം,കാരാർ എപ്പോൾ മുതൽ നിലവിൽ വരുമെന്ന് വ്യക്തമല്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4