Advertisement
UAE

വിമാന സുരക്ഷ വീണ്ടും ചോദ്യചിഹ്നമാകുന്നു; കൊച്ചി-അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ തിരിച്ചിറക്കി

Published: September 08, 2026
ദുബായ് : കൊച്ചിയിൽ നിന്ന് അബുദബിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി എഞ്ചിനിലെ എണ്ണയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.പറന്നുയർന്ന് 50 മിനിറ്റുകൾക്ക് ശേഷം ഏകദേശം 36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം നമ്പർ എഞ്ചിനിൽ ഓയിൽ ലെവൽ താഴുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. സാഹചര്യം വിലയിരുത്തിയ ജീവനക്കാർ യാത്ര തുടരുന്നത് ഒഴിവാക്കി കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ എഞ്ചിനിലെ ഓയിൽ പ്രഷർ അപകടകരമായ 'റെഡ് സോണിലേക്ക്' താഴ്ന്നതോടെ, നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൈലറ്റുമാർ ഒന്നാം നമ്പർ എഞ്ചിൻ പൂർണ്ണമായും ഷട്ട്ഡൗൺ ചെയ്തു. തുടർന്ന് ബോയിംഗ് 737 വിമാനം ഒറ്റ എഞ്ചിൻ ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളൊന്നുമില്ല. രാജ്യത്ത് വാണിജ്യ വിമാനങ്ങളിലെ സാങ്കേതിക തകരാറുകളുമായി ബന്ധപ്പെട്ട് വ്യോമയാന സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ദിവസങ്ങൾക്ക് മുൻപ് എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം നടത്തുകയും എയർബസ് സാങ്കേതിക വിദഗ്ധർ പരിശോധന നടത്തുകയും ചെയ്തിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും സുരക്ഷാ മേൽനോട്ടവും സംബന്ധിച്ച് ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും (DGCA) ഔദ്യോഗിക വിശദീകരണം ലഭ്യമാകേണ്ടതുണ്ട്. 
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos