അവധിക്കാലത്തെ ഇരുട്ടടി,ബഹ്റൈൻ-കേരള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഓഗസ്റ്റ് 2 വരെ റദ്ദാക്കി
വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി മലയാളി പ്രവാസികളെ സർവീസ് റദ്ദാക്കൽ വലിയ പ്രതിസന്ധിയിലാക്കി. മറ്റ് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. ഇതോടെ ഉയർന്ന നിരക്കിൽ മറ്റ് എയർലൈനുകളിൽ ടിക്കറ്റെടുക്കാനോ യാത്ര നീട്ടിവെക്കാനോ പ്രവാസികൾ നിർബന്ധിതരായിരിക്കുകയാണ്.
ടിക്കറ്റ് റീഫണ്ടും തീയതി മാറ്റവും:
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമായി താഴെ പറയുന്ന സൗകര്യങ്ങൾ ട്രാവൽ ഏജന്റുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്:
ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് (Full Refund) ചെയ്യാം.
അല്ലെങ്കിൽ, ടിക്കറ്റെടുത്ത തീയതിക്ക് ഒരു ദിവസം മുമ്പോ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd