കുടുംബം കാത്തിരിക്കുന്നു,ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിൽ കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്തിയില്ല
അതേസമയം,തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഹേരംഭ് കർമ്മർക്കറിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് കുടുംബം. ഒരാൾ കൊല്ലപ്പെടുകയും കുടുംബം തങ്ങളുടെ ദുരിതവും വേദനയും പങ്കുവെച്ചു.ദുബായിൽ നിന്ന് ഹോർമുസ് കടലിടുക്കിലേക്ക് കടന്ന കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ എൻജിൻ റൂമിൽ തീപിടിച്ചതോടെ,ജീവനക്കാർക്ക് കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ഒമാനി നാവികസേന ലൈഫ്‌ബോട്ടിൽ പത്ത് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയെങ്കിലും, എൻജിനീയറായ കർമാർക്കർ അവരിൽ ഉൾപ്പെട്ടിരുന്നില്ല.
"കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കടുത്ത മാനസികാഘാതം നിറഞ്ഞതായിരുന്നു.തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടവർക്ക് മാത്രമേ ഞങ്ങൾ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ എന്താണെന്ന് അറിയാൻ കഴിയൂ-" കർമാർക്കറുടെ ഭാര്യാപിതാവായ വിവേക് ടണ്ടൻ ദുബായിൽ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.കപ്പലിൽ ഹെരംഭിന് അഞ്ച് മാസത്തെ കരാറാണ് ഉണ്ടായിരുന്നത്; ഈ ആഴ്ച ദുബായിൽ വെച്ച് ജോലി അവസാനിപ്പിച്ച് പൂനെയിലേക്ക് മടങ്ങാനായിരുന്നു അയാൾ പദ്ധതിയിട്ടിരുന്നതെന്നും കുടുംബം വ്യക്തമാക്കി.
ഇറാൻ ആക്രമണം നടന്ന ദിവസം രാവിലെയാണ് കർമാർക്കറിൽ നിന്ന് കുടുംബത്തിന് അവസാനമായി വിവരം ലഭിച്ചത്."ഹോർമുസ് ജലപാത സുരക്ഷിതമായി കടന്നു" - ഇതായിരുന്നു ജൂലൈ 12-ന് പുലർച്ചെ 2:49-ന് അദ്ദേഹം തന്റെ ഭാര്യയ്ക്ക് അയച്ച അവസാന സന്ദേശം.
"ഇതിനുശേഷം ഞങ്ങൾക്ക് യാതൊരു വിവരവുമില്ല, അദ്ദേഹത്തിൽ നിന്ന് ഒരു സന്ദേശവും തുടർന്ന് ലഭിച്ചില്ല"-ഭാര്യാപിതാവ് ടണ്ടൻ പറഞ്ഞു.അദ്ദേഹത്തിന്റെ അവസാന സന്ദേശം എൻജിൻ റൂമിൽ നിന്നായിരുന്നുവെന്നും രക്ഷിക്കപ്പെട്ട മറ്റൊരു ജീവനക്കാരൻ എഞ്ചിൻ റൂമിൽ വെച്ച് ഹെരംഭിനെ അവസാനമായി കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറ്റി ഓഫ് ഗ്ലാസ്‌ഗോ കോളേജിൽ നിന്ന് മറൈൻ എഞ്ചിനീയറിംഗ് ബിരുദം നേടിയ കർമാർക്കറിന് ഭാര്യയും സഹോദരിയും അമ്മയുമുണ്ട്.ഗ്ലാസ്‌ഗോയിൽ മറ്റൊരു കോഴ്‌സ് കൂടി പൂർത്തിയാക്കാനായി ഭാര്യയ്‌ക്കൊപ്പം അവിടേക്ക് പോകാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കർമാർക്കറുടെ ഭാര്യ റാഷിക ഭർത്താവിനെ വീട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'എക്സ്' (X)-ൽ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുകയും, മേഖലയിലെ വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണങ്ങളെ "അതീവ ആശങ്കാജനകം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd