യു.എ.ഇയുടെ എണ്ണ ടാങ്കറിന് നേരെ ഇന്നും ആക്രമണം,വാർത്ത സ്ഥിരീകരിച്ച് 'അഡ്‌നോക്'
സംഘർഷം തുടങ്ങിയതുമുതൽ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ 15 കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) നേരത്തെ അറിയിച്ചിരുന്നു..ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേറ്റതായും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, അഡ്‌നോക് (ADNOC) സ്ഥിരീകരിച്ചു.ഇതിന് പിന്നാലെയാണ് ഒരു കപ്പലിന് നേരെ കൂടി ആക്രമണം റിപ്പോർട്ട് ചെയ്തത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd