മേഖലയിൽ സംഘർഷം തുടങ്ങിയതുമുതൽ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടു,ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായും അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC)
തങ്ങളുടെ ജീവനക്കാരെയും ആസ്തികളെയും പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കഴിയുന്നത്ര നിറവേറ്റുന്നത് തുടരുകയാണെന്നും കമ്പനി അറിയിച്ചു.
മേഖലയിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് ADNOC വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്ര നാവിഗേഷനും വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്രയും മാനിക്കപ്പെടണമെന്നും ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടണമെന്നും കമ്പനി ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd