An unusual mystery in India: water wildly swaying inside a well in Morbi, and no one can explain why
— Syed Abbas Araghchi Commentary (@Araghchhi) August 7, 2026
Strange phenomenon continues for a FIFTH DAY, baffling locals as authorities investigate pic.twitter.com/nLaSOy9ak7
ഗുജറാത്തിലെ മോർബി താലൂക്കിലുള്ള വീർപർദ (Virparda) ഗ്രാമത്തിൽ കർഷകനായ പ്രാൺജീവൻ സദാരിയയുടെ 18 അടി ആഴമുള്ള കിണറ്റിലാണ് കഴിഞ്ഞ ദിവസങ്ങളായി വെള്ളം കടൽത്തിരമാലകൾ പോലെ വൻതോതിൽ ഇളകിമറിയുകയും പുറത്തേക്ക് കവിഞ്ഞൊഴുകുകയും ചെയ്യുന്നത്.
ഭൂകമ്പത്തിന്റെ മുന്നോടിയാണോ ഈ പ്രതിഭാസമെന്ന് നാട്ടുകാർ ഭയപ്പെട്ടിരുന്നെങ്കിലും പ്രദേശത്ത് യാതൊരുവിധ ഭൂചലന സാധ്യതയുമില്ലെന്ന് ഭൂശാസ്ത്രജ്ഞരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ചും (ISR) വ്യക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് ഭൂഗർഭജലനിരപ്പ് വേഗത്തിൽ ഉയർന്നതും, പാറയിടുക്കുകളിൽ കുടുങ്ങിക്കിടന്ന വായു (Trapped Air) കടുത്ത സമ്മർദ്ദം മൂലം ജലത്തിലൂടെ പുറത്തേക്ക് തള്ളിവരുന്നതുമാണ് വെള്ളം ശക്തമായി തരംഗരൂപത്തിൽ ഇളകിമറിയാൻ പ്രാഥമിക കാരണമെന്ന് ജില്ലാ ജിയോളജിസ്റ്റ് വ്യക്തമാക്കി.
അതേസമയം,വിദഗ്ധ പഠനത്തിനായി ഗാന്ധിനഗറിൽ നിന്നുള്ള സ്റ്റേറ്റ് വാട്ടർ ഡാറ്റാ സെന്ററിന്റെ ശാസ്ത്രസംഘം സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd