വിവാദമുണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെ,സർക്കാരിന് ആവശ്യം വന്നാൽ തന്റെ ഹെലിക്കോപ്റ്ററും വിമാനവും വിട്ടുകൊടുക്കാമെന്ന് എം.എ യൂസുഫ് അലി
കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദം സംബന്ധിച്ച ചോദ്യത്തിനോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് ഹെലികോപ്ടറുണ്ട്, വിമാനവുമുണ്ട്, അത് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ സർക്കാറിനോ ഭരണാധികാരികൾക്കോ ഏത് സമയത്ത് ആവശ്യം വന്നാലും നൽകുമെന്ന് യൂസുഫലി വ്യക്തമാക്കി. കേരളത്തിലെ സ്വകാര്യ ജെറ്റ് വിവാദത്തിൽ അഭിപ്രായം പറയാനില്ല. വിവാദം ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ജെറ്റ് സംബന്ധിച്ച കേരളത്തിലെ രാഷ്ട്രീയ-പൊതു ചർച്ചകൾക്കിടയിൽ യൂസഫലിയുടെ പരാമർശം ശ്രദ്ധേയമായി. കേരളത്തിലെ സ്വകാര്യ വിമാനങ്ങളുടെ ഉപയോഗം, സർക്കാർ ആവശ്യങ്ങൾക്ക് സ്വകാര്യ വിഭവങ്ങൾ ഉപയോഗിക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ ചർച്ചകൾ എന്നിവക്കിടയിലാണ് യൂസഫലിയുടെ പുതിയ പരാമർശം പുറത്തുവരുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4