ബഹ്റൈനിൽ പുതിയ നിയമകാര്യ,തൊഴിൽ മന്ത്രിയായി യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫിനെ നിയമിച്ചു
പ്രധാനമന്ത്രി സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. നിലവിലെ തൊഴിൽ മന്ത്രിയായിരുന്ന ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് മന്ത്രിസഭയിൽ മാറ്റം വരുത്തിയത്. പുതിയ നിയമനത്തിലൂടെ തൊഴിൽ മേഖലയിലും നിയമകാര്യങ്ങളിലും കാര്യക്ഷമത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4