മേഖലയിൽ സുരക്ഷാ ഭീഷണി വർധിക്കുന്നു;യു.എ.ഇയിലെ യുഎസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം
നിലവിൽ പശ്ചിമേഷ്യൻ മേഖലയിലുള്ള അമേരിക്കക്കാർ "സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണം" എന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എംബസി നിർദ്ദേശിച്ചു.സൗദി അറേബ്യയ്‌ക്കെതിരെ യെമനിലെ സായുധ സേന തിരിച്ചടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ഇത് സൗദിക്ക് പുറത്തേക്ക്വ്യാപിക്കാൻ സാധ്യതയുണ്ടെന്നും എംബസി വ്യക്തമാക്കി.
യെമനിൽ ആക്രമണങ്ങൾ പുനരാരംഭിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ ധാരണയിലെത്തിയതായി 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.