ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്കൻ എംബസികൾ
സങ്കീർണ്ണമായ സുരക്ഷാ സാഹചര്യവും വിമാന റദ്ദാക്കലുകൾ, വ്യോമാതിർത്തി അടയ്ക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവയുടെ സാധ്യതയും ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സിവിലിയൻ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ സൗദി അറേബ്യയിൽ നടത്തിയ ആക്രമണങ്ങളിൽ സിവിലിയൻ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇത് സംഘർഷം വർധിക്കാൻ ഇടയാക്കുമെന്ന് എംബസികൾ മുന്നറിയിപ്പ് നൽകി.
മേഖലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും അപ്‌ഡേറ്റുകൾ നിരീക്ഷിക്കണം.ഇറാനും അവരെ പിന്തുണക്കുന്ന മറ്റു ഗ്രൂപ്പുകളും മേഖലയിലെ അമേരിക്കൻ ബിസിനസുകളും സ്ഥാപനങ്ങളും ഉൾപ്പെടെ വിദേശത്തുള്ള യുഎസ് താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടേക്കാമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക