ഫ്‌ളൈ ദുബായ് വിമാനത്തിലെ അക്രമസംഭവം,ഭീകരാക്രമണ സാധ്യത പരിശോധിക്കുമെന്ന് യു.എ.ഇ
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സുരക്ഷാ ഏജൻസികളുമായും ഏകോപിപ്പിച്ച് പ്രോസിക്യൂഷൻ സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ ശ്രമം ഉണ്ടോയെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും സംഘം പരിശോധിക്കും. തെളിവുകൾ ശേഖരിക്കുന്നതിനും സംഭവത്തിന്റെ യഥാർഥ വിവരങ്ങളും സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനും അറ്റോർണി ജനറൽ നിർദേശം നൽകിയിട്ടുണ്ട്.
യുഎഇയിൽ റജിസ്റ്റർ ചെയ്ത വിമാനമായതിനാൽ, രാജ്യത്തിന് പുറത്തുവച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്കും യുഎഇ നിയമങ്ങൾ ബാധകമാണ്. അതിനാലാണ് യുഎഇ ജുഡീഷ്യൽ അതോറിറ്റി നേരിട്ട് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അറ്റോർണി ജനറൽ അഭ്യർഥിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4