ഇറാനെ ആക്രമിക്കാൻ മണ്ണ് വിട്ടുനൽകിയാൽ കടുത്ത തിരിച്ചടി: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി വീണ്ടും ഇറാൻ
"ഭാവിയിൽ അമേരിക്കയുടെയും സിയോണിസ്റ്റ് ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മറ്റൊരു ആക്രമണം ഉണ്ടാകുകയും, ഇറാനെ ആക്രമിക്കാൻ ഈ രാജ്യങ്ങളുടെ മണ്ണ് ഉപയോഗിക്കുകയും ചെയ്താൽ, തീർച്ചയായും അതിനുള്ള മറുപടി വ്യത്യസ്തമായിരിക്കും," ബഗായി മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ സൈനിക സാന്നിധ്യത്തെയും ഇടപെടലുകളെയും സംബന്ധിച്ച് ഈ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും കയ്പേറിയ അനുഭവമാണുള്ളതെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, "നമ്മൾ എന്നെന്നേക്കുമുള്ള അയൽക്കാരാണ്" എന്നും കൂട്ടിച്ചേർത്തു.ഇറാനെതിരായ ആക്രമണ വേളയിൽ അമേരിക്കയ്ക്കും ഇസ്രായേൽ ഭരണകൂടത്തിനും തങ്ങളുടെ പ്രദേശവും സൗകര്യങ്ങളും വിട്ടുനൽകിയ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മേഖലയിലെ രാഷ്ട്രങ്ങളെ തങ്ങളുടെ പരാതികൾ അപ്പോൾ തന്നെ അറിയിച്ചിരുന്നതായും ബാഗായി പറഞ്ഞു.ആക്രമണ നടപടികളിൽ പങ്കാളികളായതിന് ഈ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മേഖലയിൽ അസ്വസ്ഥതയും ഭിന്നതയും സൃഷ്ടിക്കാൻ സിയോണിസ്റ്റ് ഭരണകൂടം ശ്രമിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഇസ്രായേൽ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്ശനത്തെക്കുറിച്ചും പരാമർശിച്ചു.
മേഖലയുടെ സുരക്ഷയ്ക്കും മുന്നേറ്റത്തിനും യാതൊരു പരിഗണനയും കാണിക്കാത്ത കക്ഷികളെ തങ്ങളുടെ സൗകര്യങ്ങളും പ്രദേശങ്ങളും ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് അദ്ദേഹം അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക