Advertisement
Arab World

ആ കണക്കുകളൊന്നും ശരിയല്ല:അമേരിക്ക പുറത്തുവിട്ട നഷ്ടക്കണക്കുകൾ വ്യാജമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

Published: October 08, 2026
തെഹ്റാൻ : അമേരിക്കൻ സൈനികരുടെ മരണസംഖ്യയും യുഎസ് സൈനിക ആസ്തികൾക്കുണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് യു.എസ് പരസ്യമായി വെളിപ്പെടുത്തിയ കണക്കുകൾ ശരിയല്ലെന്നും വെളിപ്പെടുത്തിയതിനേക്കാൾ വളരെ കൂടുതലാണ് നഷ്ടങ്ങളെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.

"ഇറാൻ സായുധ സേന 42 യുഎസ് സൈനിക വിമാനങ്ങൾ തകർത്തതായി കോൺഗ്രഷണൽ റിസർച്ച് സർവീസ് മെയ് മാസത്തിൽ സമ്മതിച്ചിരുന്നു.എന്നാൽ  ഇപ്പോൾ ആ സംഖ്യ 81 ആയി മാറിയിരിക്കുന്നു."അദ്ദേഹം 'എക്സ്' (X)-ൽ കുറിച്ചു.

സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന തങ്ങളുടെ മേഖലയിലെ സൈനിക താവളങ്ങൾ പരിശോധിക്കാൻ ഒരു സിറ്റിംഗ് സെനറ്ററെ പോലും സെൻ്റകോം (CENTCOM) അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള യുദ്ധത്തിൽ ഇതുവരെ തങ്ങൾക്കുണ്ടായ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിൽ 81 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.ഇറാൻ ആക്രമണങ്ങളിൽ കുറഞ്ഞത് 30 MQ-9 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ ഡസൻ കണക്കിന് വിമാനങ്ങൾ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടതായും, യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന നൂറുകണക്കിന് കെട്ടിടങ്ങൾക്കും മറ്റ് നിർമ്മിതികൾക്കും കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായും പെന്റഗൺ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement

NEWSROOMME VIDEOS

View All Videos