ബന്ദർ അബ്ബാസിൽ അമേരിക്കൻ ഡ്രോൺ തകർത്തതായി ഇറാൻ,മേഖലയിലെ യു.എസ് താവളങ്ങൾ ആർക്കും സുരക്ഷയും സമാധാനവും നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി
അമേരിക്ക വികസിപ്പിച്ച 'ലൂക്കാസ്' (LUCAS) എന്ന ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ "നാളെത്തന്നെ" ആക്രമണം നടത്താനോ, അല്ലെങ്കിൽ അവരുമായി ഒരു കരാറിലെത്താനോ അമേരിക്കക്ക് കഴിയുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജോർജ്ജ് വാഷിംഗ്ടൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലുള്ള വിമാനങ്ങൾ ആക്രമണത്തിനായി സജ്ജമാക്കിവരുന്നതായും 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.
ഇതിനിടെ,ബാഹ്യ ഇടപെടലുകളില്ലാതെ, പ്രാദേശിക രാഷ്ട്രങ്ങൾ തന്നെ മുൻകൈയെടുത്ത് സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കുന്ന സാഹചര്യമാണ് പശ്ചിമേഷ്യയിൽ ഉണ്ടാകേണ്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഇനി ഒന്നും പഴയതുപോലെ ആയിരിക്കില്ല.മധ്യപൂർവേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് ആർക്കും സമാധാനമോ സുരക്ഷയോ നൽകാൻ കഴിഞ്ഞിട്ടില്ല. മറിച്ച്, അവ അരക്ഷിതാവസ്ഥയുടെ ഉറവിടമായിത്തീരുകയാണ് ചെയ്തത്.ഈ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സ്വയംപര്യാപ്തത വളർത്തുന്ന ഏത് സംരംഭത്തെയും ഇറാൻ അടിസ്ഥാനപരമായി സ്വാഗതം ചെയ്യുന്നു."അദ്ദേഹം പറഞ്ഞു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719