ഹോർമുസ് കടലിടുക്ക് സമ്മർദതന്ത്രമാക്കും; പുതിയ സൈനിക നീക്കമുണ്ടായാൽ തിരിച്ചടി വ്യത്യസ്തമാകുമെന്ന് ഇറാൻ
"40 ദിവസത്തെ യുദ്ധത്തിലെ ഞങ്ങളുടെ പ്രതികരണം 12 ദിവസത്തെ യുദ്ധത്തിലേതിൽ നിന്ന് വ്യത്യസ്തമായിരുന്നു; ഞങ്ങളുടെ എതിരാളികൾ വിവേകം കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.ഹോർമുസ് കടലിടുക്കിനെ ഇറാൻ്റെ ജലപാതയായി വിശേഷിപ്പിച്ച ഗരിബാബാദി, എതിരാളികൾക്കെതിരെ ഒരു സമ്മർദ്ദോപാധിയായി അതിനെ അത് ഉപയോഗിക്കുമെന്നും വ്യക്തമാക്കി.
അതേസമയം,ഇറാനിലെ എണ്ണ, ശുദ്ധീകരണശാല, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെയുള്ള അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾ ഗുരുതരമായ പാരിസ്ഥിതിക ഭീഷണികൾ ഉയർത്തുന്നതായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച മുന്നറിയിപ്പ് നൽകി.തെഹ്‌റാന് സമീപമുള്ള എണ്ണശുദ്ധീകരണ ശാലയിലുണ്ടായ തീപിടുത്തം വായുവിനെയും മണ്ണിനെയും ജലത്തെയും മലിനമാക്കാൻ സാധ്യതയുള്ള അപകടകരമായ വസ്തുക്കൾ പുറത്തുവിട്ടതായും, ഇത് ഭക്ഷ്യശൃംഖലയെ ബാധിച്ചേക്കാമെന്നും അരാഗ്ചി പറഞ്ഞു.
യുദ്ധത്തിന്റെ നിശബ്ദ ഇരയായി ഇനി പരിസ്ഥിതിയെ കണക്കാക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം,യുദ്ധം മൂലമുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾ സ്വതന്ത്രമായി വിലയിരുത്തണമെന്നും, ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.